മുതിർന്ന മാധ്യമ പ്രവർത്തകനെ ഫ്ലാറ്റിൽ കയറി വെട്ടി സിപിഎം ഗുണ്ടാ സംഘം; ഗുരുതര പരിക്ക് ​​​​​​​

blood
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകനെ ഫ്ലാറ്റിൽ കയറി വെട്ടി വീഴ്ത്തി. തിരുവനന്തപുരം സ്വദേശിയായ മാധ്യമ പ്രവർത്തകനെയാണ് ഫ്ലാറ്റിൽ കയറി ആക്രമിച്ചത്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. മാധ്യമ പ്രവർത്തകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചയോടെയാണ് സംഭവം. ആക്കുളം ഭാഗത്ത് താമസിക്കുകയായിരുന്ന മാധ്യമ പ്രവർത്തകന്റെ ഫ്ലാറ്റിൽ കയറിയാണ് ആക്രമണം നടത്തിയത്. ഒരു കാര്യം ചർച്ച ചെയ്യാൻ എന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വന്ന പത്തോളം പേരുടെ സംഘമാണ് ആക്രമണം നടത്തിയത്. ആയുധങ്ങൾ കയ്യിൽ കരുതി എത്തിയ സംഘം വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. 

പരിക്കേറ്റ് കിടന്ന മാധ്യമപ്രവർത്തകൻ വിവരം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് വിഷയത്തിൽ ഇടപെടാനോ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനോ ശ്രമിച്ചില്ല. തുടർന്ന് സ്വയം ഡ്രൈവ് ചെയ്താണ് ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്. സംഭവത്തിൽ അക്രമികളെ കുറിച്ച് പൊലീസിന് വിവരം നൽകിയെങ്കിലും ഇതുവരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.