തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരം: പെരുമാതുറയില്‍ ഏഴുപേരെ തെരുവുനായ ആക്രമിച്ചു. ആക്രണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കടിയേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. ഒറ്റപ്പന സ്വദേശികളായ നദിയ (23), സഫീന (40), നിസ്സാർ (50), ഹസീന (40), റാഫി (41), സൈനബ (65), ബിലാൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരു സ്ത്രീയുടെ പരിക്കാണ് ഗുരുതരം. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ഇവരെയാണ് തെരുവു നായ ആദ്യം കടിച്ചത്. തുടര്‍ന്ന് ഇവരുടെ ബന്ധുവിന് നേരെയും ആക്രമണമുണ്ടായി.
നായ പോയ വഴിയെല്ലാം ആളുകളെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഏഴ് പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമിച്ച നായെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ച് വരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു