മൂവാറ്റുപുഴയില്‍ കടന്നല്‍ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു
Sat, 18 Feb 2023

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കടന്നല്‍ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ചാലികടവ് പാലത്തിനുസമീപം ഇന്നു ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചുവിദ്യാര്‍ത്ഥികള്‍ക്കും ഇരുചക്രവാഹനയാത്രക്കാരായ രണ്ടു പേര്‍ക്കുമാണ് കുത്തേറ്റത്. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. ആരുടെയും നില ഗുരുതരമല്ല.