അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ഏഴ് വയസുകാരൻ മരിച്ചു

dead body
 

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ഏഴ് വയസുകാരൻ മരിച്ചു. മേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകൻ വികാസാണ് മരിച്ചത്. 

രണ്ട് ദിവസമായി കുട്ടിക്ക് പനിയായിരുന്നു. ഇന്നു വൈകിട്ട് മൂർച്ഛിച്ചു. മേലെ മുള്ളി ഊരിൽ നിന്നും കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരണം.