ഓഫീസിനുള്ളിൽ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു

jeep

കൊല്ലം:ഓഫീസിനുള്ളിൽ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ട് മനോജ് കുമാറിന് എതിരെയാണ് നഗരകാര്യ ഡയറക്ടർ നടപടി എടുത്തത്.

അറസ്റ്റ് തടയാൻ മുൻ‌കൂർ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് മനോജ് കുമാർ. ഫെബ്രുവരി 12 -ആം തീയതിയാണ് കരുനാഗപ്പള്ളി നഗരസഭയിലെ വനിതാ ജീവനക്കാരി സൂപ്രണ്ട് മനോജ് കുമാറിന് എതിരെ നഗരസഭ സെക്രെട്ടറിക്ക് പരാതി നൽകിയത്.

നഗരസഭയ്ക്ക് ഉള്ളിൽ തന്നെ കയറിപിടിച്ചുവെന്ന് തരത്തിലുള്ള ആരോപണങ്ങൾ അവർ ഉന്നയിച്ചു. സൂപ്രണ്ട് നിരന്തരം അശ്ലീല  പരാമർശങ്ങൾ നടത്തിയിരുന്നു. നഗരസഭ സെക്രട്ടറി പരാതി ജാഗ്രത സമിതിക്ക് കൈമാറി. സംഭവത്തിൽ നഗരകാര്യ ഡയറക്ടർ പ്രത്യേക അന്വേഷണ സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിച്ചു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.