സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമം സ്വഭാവ ഗുണത്തിന്റെ കുറവല്ല; മനുഷ്യത്വമില്ലായ്മയാണെന്ന് കെ.ആർ മീര

meera

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഒഎൻവി അവാർഡിന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു അർഹനായിരുന്നു  . എന്നാൽ 17  ഓളം പെൺകുട്ടികളുടെ മീ റ്റൂ  വിവാദത്തിൽ ഉൾപ്പെട്ട ഒരു ഗാന  ഗാനരചയിതാവിന് അവാർഡ് നൽകിയതിൽ പലകോണുകളിൽ നിന്നും പ്രതിഷേധ സ്വരം ഉയർന്നിരുന്നു.എന്നാൽ ഇതിനോട് ഒഎൻവി കൾച്ചറൽ അക്കാഡമി ചെയർമാനായ അടൂർ ബാലകൃഷ്ണൻ ‘ ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒഎന്‍വി. സാഹിത്യ പുരസ്കാരം എന്ന്  പ്രതികരിച്ചിരുന്നു.

എന്നാൽ ഈ പ്രസ്താവനയോടെ വിയോജിപ്പ് അറിയിച്ചിരിക്കുകയാണ്  സാഹിത്യകാരി കെ.ആർ മീര. താൻ അറിയാവുന്ന ഒഎൻവി സ്വഭാവഗുണം ഉള്ളയൊരാൾ ആയിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒഎൻവി എന്നും കെ.ആർ മീര പറഞ്ഞു. കവിത എന്നാൽ കവിയുടെ ജീവിതം കൂടിയാണ് എന്ന്  ഓർമപ്പെടുത്തുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം.

ഏതെങ്കിലും ഒരു സ്ത്രീയോട് അദ്ദേഹം മോശം വാക്കുക്കൾ പോലും പറഞ്ഞതായി ശത്രുക്കൾ പോലും പറഞ്ഞിട്ടില്ല. അത്തരം ആരോപണങ്ങൾക്ക് വിധേയവർ ആയവരെ അദ്ദേഹം അകറ്റി നിർത്തിയിരുന്നു. സ്വഭാവഗുണത്തിന് കൂടി ഒരു അവാർഡ് നൽകണമെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ അടൂർ ഗോപാലകൃഷ്ണനെ തിരുത്താൻ താൻ ആളല്ല. പക്ഷെ സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമം സ്വഭാവ ഗുണത്തിന്റെ കുറവല്ല,മറിച്ച് മനുഷ്യത്വം ഇല്ലായ്‌മ ആണെന്നും കെ.ആർ മീര പറഞ്ഞു.