കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്: എംഎസ്എഫ് സ്ഥാനാർത്ഥിക്ക് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഭീഷണി

sfi
 

കൊല്ലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എംഎസ്എഫ് സ്ഥാനാർത്ഥിയെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. വീട്ടിൽ കേറി കൈയ്യും കാലും തല്ലിയൊടിക്കുമെന്നും പറമ്പിൽ കൂടി അടിച്ചോടിക്കുമെന്നും എസ്എഫ്ഐ വയനാട് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നു പരാതിയില്‍ പറയുന്നു.   

മുട്ടിൽ ഡബ്ല്യു എം ഒ കോളജ് വിദ്യാർത്ഥിയായ സൈനുൽ ആബിദാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജിക്കെതിരെ കൽപറ്റ പൊലീസിൽ പരാതി നൽകിയത്. തിരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാനായി വിദ്യാർത്ഥികളെ വിളിച്ചതിന്റെ പേരിൽ ആക്രമിക്കുമെന്നാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായുള്ള ഫോൺ സംഭാഷണവും പരാതിക്കാരൻ പുറത്തുവിട്ടു.

നേരത്തെ, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ​ത്തി​നാ​യി തൃ​ശൂ​ർ പൊ​ങ്ങ​ണാ​ട് എ​ലിം​സ് കോ​ള​ജി​ലെ​ത്തി​യ കെ​എ​സ്‌​യു ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നാ​ർ​ഥി​യെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കാ​റി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട​താ​യി പ​രാ​തി വന്നിരുന്നു.

തൃ​ശൂ​ർ ലോ ​കോ​ളജി​ലെ വി​ദ്യാ​ർ​ഥി​യാ​യ തെ​രേ​സ് പി. ​ജി​മ്മി​യാ​ണ് ആ​ക്ര​മ​ണം നേ​രി​ട്ട​ത്. എ​ലിം​സ് കോ​ള​ജി​ലെ യു​യു​സി ആ​യ അ​ക്ഷ​യ് എ​ന്ന വി​ദ്യാ​ർ​ഥി​യോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​നെ​ത്തി​യ വേ​ള​യി​ലാ​ണ് തെ​രേ​സി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

തെ​രേ​സ് എ​ത്തി​യ കാ​റി​ന്‍റെ താ​ക്കോ​ൽ ഊ​രി​മാ​റ്റി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ, കെ​എ​സ്‌​യു നേ​താ​ക്ക​ളെ കാ​റി​നു​ള്ളി​ൽ അ​ര മ​ണി​ക്കൂ​ർ നേ​രം ബ​ന്ധ​ന​സ്ഥ​രാ​ക്കു​ക​യാ​യി​രു​ന്നു. വി​യ്യൂ​ർ പൊ​ലീ​സ് എ​ത്തി​യാ​ണ് കാ​റി​ൽ നി​ന്ന് കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്തി​റ​ക്കി​യ​ത്.

എ​ന്നാ​ൽ എ​ലിം​സ് കോ​ളജി​ലെ യു​യു​സി​യു​ടെ വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ ബ​ല​മാ​യി പി​ടി​ച്ച് വാ​ങ്ങി​യ​താ​ണ് സം​ഘ​ർ​ഷ​കാ​ര​ണ​ണെ​ന്ന് എ​സ്എ​ഫ്ഐ അ​റി​യി​ച്ചു.