ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ്‌ ഒന്നരവയസ്സുകാരി മരിച്ചു

g

കുറവിലങ്ങാട്: ഒന്നരവയസ്സുകാരി ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ് മരിച്ചു. കാണക്കാരി വാവനാക്കുളങ്ങരയിൽ അലന്റെയും ശ്രുതിയുടെയും മകൾ റൂത്ത് മരിയയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സമീപത്ത് താമസിക്കുന്ന കുട്ടികള്‍ക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു റൂത്ത്. ഫ്രിഡ്ജിന്‍റെ പിന്‍വശത്തുപോയി ഒളിച്ചപ്പോഴാണ് കുഞ്ഞിന് ഷോക്കേറ്റത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.