തൃശൂര്‍: വിവേകോദയം സ്കൂളില്‍ വെടിവെപ്പ് നടത്തിയ പ്രതി ജഗന് കോടതി ജാമ്യം അനുവദിച്ചു. പൊലീസ് റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിര്‍ദേശം. ജഗൻ മാനസികരോഗിയാണെന്ന് പൊലീസ് മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടു വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. ഇതു തെളിയിക്കുന്ന ചികിത്സാ രേഖകളും ഹാജരാക്കി.
നഗര മധ്യത്തില്‍ സ്വരാജ് റൗണ്ടിനോട് ചേര്‍ന്നുള്ള വിവേകോദയം സ്കൂളിന്റെ ക്ലാസ്മുറിയില്‍ കയറി ഇന്ന് രാവിലെയാണ് വെടിയുതിര്‍ത്തത്. ഭീകരാവസ്ഥ സൃഷ്ടിച്ചത് പൂര്‍വ വിദ്യാര്‍ഥി കൂടിയായ മുളയം തടത്തില്‍ വീട്ടില്‍ ജഗനാണ്. സ്കൂളില്‍ ഒരു വിദ്യാര്‍ഥിയെ അന്വേഷിച്ചാണ് ജഗൻ എത്തിയത്. വിദ്യാര്‍ഥിയെ കാണാതെ വന്നതോടെ എയര്‍ഗണുമായി സ്റ്റാഫ് റൂമില്‍ കയറി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ക്ലാസ് മുറിയിലെത്തിയ ഇയാള്‍ വിദ്യാര്‍ഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മുകളിലേക്ക് മൂന്നു തവണ വെടിയുതിര്‍ക്കുകയും ചെയ്തു.
സ്കൂള്‍ കത്തിക്കുമെന്ന് വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുന്നതിനിടെയാണ് പ്രതി ക്ലാസ്മുറിയില്‍ എത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതി സ്റ്റാഫ് റൂമിലെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു