കടകൾ നാളെ തുറക്കും; മുഖ്യമന്ത്രിയുടെ വിരട്ടല്‍ വ്യാപാരികളോട് വേണ്ട; ടി. നസിറുദ്ദീന്‍

jf

തിരുവനന്തപുരം: കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോടു വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസിറുദ്ദീന്‍ പറഞ്ഞു.നാളെയും മറ്റന്നാളും(ശനി, ഞായര്‍) സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ്. എന്നാല്‍ അത് കാര്യമാക്കാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നു വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ പ്രതികരണം.

നേരത്തെ വ്യാഴാഴ്ച മുതൽ മുഴുവൻ കടകളും തുറന്ന്​ പ്രവർത്തിക്കുമെന്നായിരുന്നു വ്യാപാരികൾ അറിയിച്ചത്​. തുടർന്ന്​ മുഖ്യമന്ത്രി ചർച്ചക്ക്​ വിളിച്ചതോടെയാണ്​ കടുത്ത തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിന്മാറിയത്​. മുഴുവൻ ദിവസവും കോവിഡ്​ മാനദണ്ഡം പാലിച്ച്​ കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ്​ വ്യാപാരികളുടെ ആവശ്യം.