പരപ്പാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ നാളെ ഉയർത്തും

parappar
 

തെന്മല: പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് 109 മീറ്ററിനു മുകളിലേക്കുയർന്നതോടെ ഷട്ടറുകൾ നാളെ ഉയർത്തും. വെള്ളിയാഴ്ച രാവിലെ 11-ന് മൂന്ന് ഷട്ടറുകളും ഘട്ടംഘട്ടമായി 50 സെ.മീറ്റർ വീതമാണ് ഉയർത്തുക.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ് 109.69 മീറ്ററാണ്. മഴ കുറവാണെങ്കിലും വെള്ളം ഒഴുകിയെത്തുന്നതിൽ കുറവുണ്ടായിട്ടില്ല. ഷട്ടറുയർത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. 

നിലവിൽ ഡാമിൽ നിലനിർത്തേണ്ട വെള്ളത്തിൻെറ അളവ് 107.56 മീറ്ററാണ്. ഉൾക്കൊള്ളുന്നതിൻെറ 71 ശതമാനം ജലമാണ് സംഭരണിയിലുള്ളത്.