സി​ദ്ദി​ഖ് കാ​പ്പ​ൻ കേ​ര​ള​ത്തി​ലെ​ത്തി; സ്വീകരിച്ച് കുടുംബാംഗങ്ങൾ

sideekh kappan
 

കോ​ഴി​ക്കോ​ട്: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ൻ കേ​ര​ള​ത്തി​ലെ​ത്തി. കു​ടും​ബാം​ഗ​ങ്ങ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സി​ദ്ദി​ഖ് കാ​പ്പാ​നെ സ്വീ​ക​രി​ച്ചു. ജ​യി​ൽ മോ​ചി​ത​നാ​യെ​ങ്കി​ലും ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ആ​റു ആ​ഴ്ച ഡ​ൽ​ഹി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു കാ​പ്പ​ൻ.

27 മാ​സം നീ​ണ്ട ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു സി​ദ്ദി​ഖ് കാ​പ്പ​ൻ ജ​യി​ൽ മോ​ചി​ത​നാ​യ​ത്. സു​പ്രീം കോ​ട​തി​യും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യും ജാ​മ്യം ന​ൽ​കി​യ​തോ​ടെ​യാ​ണ് കാ​പ്പ​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നു വ​ഴി​യൊ​രു​ങ്ങി​യ​ത്.

ലക്നൌ ജയിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവർത്തകരോടും നന്ദിയറിയിച്ചിരുന്നു.

ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ  2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു.