സിക്ക വൈറസ് : കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും

h

തിരുവനന്തപുരം:സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ആയി എത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.രോഗത്തെ എങ്ങനെ പ്രതിരോധിക്കണം എന്നത് സംബന്ധിച്ച് കേന്ദ്രസംഘം നിർദ്ദേശം നൽകിയേക്കും.ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്ര സംഘം സന്ദർശിക്കും. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.നിലവിൽ 15 പേർക്ക് ആണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്. 

അതേസമയം സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ പരിശോധനയിലാണ് 40 വയസുകാരന് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആദ്യഘട്ടമായി അയച്ച 17 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രണ്ടാംഘട്ടമായി അയച്ച 27 സാമ്പിളുകളിലാണ് ഒരാള്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 15 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.