സിൽവർ ലൈൻ: കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

youth congress black flag protest against pinarayi vijayan at kochi

കൊച്ചി: എറണാകുളത്ത് സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരേ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ടിഡിഎം ഹാളിന് മുന്നില്‍ ആയിരുന്നു പ്രതിഷേധം. 

മുഖ്യമന്ത്രി വാഹനത്തില്‍ നിന്നിറങ്ങി ഹാളിലേക്ക് പോയതിന് ശേഷമായിരുന്നു കരിങ്കൊടിയുമായി മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പിരിഞ്ഞു പോകാതിരുന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി തങ്ങിയ എറണാകുളം ഗസ്റ്റ് ഹൗസ് മുതല്‍ ടിഡിഎം ഹാളുവരെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

കേരളത്തിൻ്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിൻ്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായാണ് മുഖ്യമന്ത്രി എറണാകുളം ടിഡിഎം ഹാളിൽ എത്തിയത്.