സില്‍വര്‍ലൈന്‍: പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പുനരാലോചിക്കണം; മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു: മേധാ പട്കർ

medha patkar

കൊച്ചി: സില്‍വര്‍ലൈനിനെതിരെ പരിസ്ഥിതി പ്രവർത്തക മേധാ പട്കര്‍. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചിക്കണം. സില്‍വര്‍ലൈന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ഒരു പഠനം പോലും ഉണ്ടായിട്ടില്ലെന്ന്  മേധാ പട്കർ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തിൽ ആ‌ക്കും. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. ജലം ഒഴുക്ക് തടസപ്പെടും. ഇതിൻ്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞു. മേധാ പട്കർ നാളെ  കോഴിക്കോട് കെ റെയിൽ സർവേ പ്രദേശങ്ങൾ സന്ദർശിക്കും.