കവി വയലാർ രാമവർമയുടെ മകൾ സിന്ധു മരിച്ചു

pic

പാലക്കാട്: കവി വയലാർ രാമവർമയുടെ മകൾ സിന്ധു മരിച്ചു. ഇളയ മകളായ സിന്ധു കോവിഡ് ബാധിതയായിരുന്നു. പാലക്കാടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചാലക്കുടിയിലാണ് സിന്ധു താമസിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് വേണ്ടിയാണ് കഴിഞ്ഞ ആഴ്ച്ച പാലക്കാട് എത്തിയത്. സഹോദരി ഇന്ദുലേഖയുടെ വീട്ടിലായിരുന്നു താമസം.സംസ്കാരം കോവിഡ്  പ്രോട്ടോകോൾ പാലിച്ച് പാലക്കാട് നടത്തും.