ശിവശങ്കറിന് ജാമ്യമില്ല

siva sankar

കൊച്ചി : ശിവശങ്കറിന് തിരിച്ചടി. ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. കേസില്‍ ആന്വേഷണം പ്രാഥമിക ഘട്ടത്തിലാണുള്ളതെന്നും ശിവശങ്കര്‍ ഉന്നത സ്വാധീനമുള്ള ആളായതിനാല്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചു.

എന്നാല്‍ തനിക്കെതിരെയുള്ളത് മൊഴികള്‍ മാത്രമാണെന്നും പ്രതി ചേര്‍ത്ത നടപടി തെറ്റാണെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ശിവശങ്കര്‍.