ലൈഫ് മിഷന്‍ അഴിമതിയില്‍ ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യാപ്തിയുള്ളത്; കസ്റ്റഡി കാലാവധി നീട്ടി

sivashankar ias life mission

 

കൊച്ചി: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി 24 വരെ നീട്ടി. കേസില്‍ ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യാപ്തിയുള്ളതാണെന്നും വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇഡി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി നാലുദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.