എസ്ഐയെ ആക്രമിച്ച ആറംഗ സംഘം പിടിയില്‍

arrested

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എസ്‌ഐ സുനില്‍ ഗോപിയെ ആക്രമിച്ച കേസിലെ ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍, വിഷ്ണു, ജിനു രാജ്, അനന്തു, ആദര്‍ശ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് കഞ്ചാവ് വില്‍പ്പന ഉള്ളതായി പൊലീസ് അറിയിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി അനില്‍ കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഇന്നലെ വൈകിട്ട് കരകുളം മുല്ലശ്ശേരി തോപ്പിലില്‍ വെച്ചാണ് ഏഴംഗ ക്രിമിനല്‍ സംഘം എസ്‌ഐയെ ആക്രമിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമത്തിനിടെ സംഘം എസ്ഐയും പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ എസ് ഐ സുനില്‍ ഗോപി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.