പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ: കാ​റു​ട​മ പി​ടി​യി​ൽ

fghrth
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ കാ​റി​ന്‍റെ ഉ​ട​മ പി​ടി​യി​ൽ.‌ കാ​റു​മാ​യെ​ത്തി ഹോ​ട്ട​ലി​ൽ ബ​ഹ​ളം​വ​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ യു​പി സ്വ​ദേ​ശി​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ലാ​യ​ത്.കഴക്കൂട്ടം വെട്ടു റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മദ്യലഹരിയിലായിരുന്നതിനാല്‍ ഇയാള്‍ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബ് സ്വദേശി ഓംങ്കാര്‍ സിങ്ങിന്റെ പേരിലായിരുന്നു വാഹനം. പിടിയിലായ ആളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. യുപി രജിസ്‌ട്രേഷന്‍ കാറാണ് സ്വകാര്യ ഹോട്ടലില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലില്‍ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തില്‍ പഞ്ചാബ് സ്വദേശി എത്തിയത്. 

കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരായ വാചകങ്ങള്‍ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. അമിത വേഗതയിലായിരുന്നു കാര്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയത്. സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഇയാള്‍ക്ക് മദ്യം നല്‍കിയില്ല.  പ്രകോപിതനായ ഇയാള്‍ പിന്നീട് ഹോട്ടലില്‍ ബഹളം വച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇ​തേ തു​ട​ർ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ഇ​തി​നി​ടെ ഇ​യാ​ൾ ഹോ​ട്ട​ലി​ൽ നി​ന്ന് ഇ​റ​ങ്ങി ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​പ്പോ​യി.കാ​റി​നു​ള്ളി​ൽ നി​ന്നു പ​ഴ​കി​യ വ​സ്ത്ര​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് വ​സ്തു​ക്ക​ളും കേ​ബി​ളു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി.