വ​യോ​ധി​ക​യാ​യ അ​മ്മ​യെ ത​ല്ലി​ച്ച​ത​ച്ച സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ

dd
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് വ​യോ​ധി​ക​യാ​യ അ​മ്മ​യെ ത​ല്ലി​ച്ച​ത​ച്ച സൈനികൻ അറസ്റ്റിൽ . സൈ​നി​ക​നാ​യ സു​ബോ​ധാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മ്മ ശാ​ര​ദ​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇന്നലെ രാത്രിയിലാണ് സംഭവം.സുബോധ് മദ്യപിച്ചെത്തി അമ്മയുടെ കൈയില്‍ കിടക്കുന്ന വളയും മാലയും ഊരിമാറ്റാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതോടെയാണ് ഇയാള്‍ 70കാരിയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. 


സുബോധിന്റെ ചേട്ടന്‍ സുകുവാണ് അമ്മയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയത്.  ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സു​ബോ​ധി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.അവധിക്ക് വിട്ടിലെത്തുമ്പോഴെല്ലാം ഇയാള്‍ അമ്മയ മര്‍ദ്ദിക്കാറുള്ളതായി അയല്‍വാസികളും പറയുന്നു.