സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്: അ​ന്‍​വ​ര്‍ സാ​ദ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി

anwar sadath
 


തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.

എം.​ബി. രാ​ജേ​ഷ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​എ​ന്‍. ഷം​സീ​ര്‍ മ​ത്സ​രി​ക്കും.

ഡെ​പ്യു​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ്പീ​ക്ക​റെ ഡെ​പ്യു​ട്ടി സ്പീ​ക്ക​ര്‍ പ്ര​ഖ്യാ​പി​ക്കും.
 

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീറിനെ സ്പീക്കറാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സ്പീക്കർ സ്ഥാനത്തുനിന്നു രാജിവച്ച എം.ബി.രാജേഷ് പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനാണ് രാജേഷ് രാജിക്കത്ത് കൈമാറിയത്.

പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് 12നു രാവിലെ 10നാണ് നിയമസഭ ചേരുക. കഴിഞ്ഞ ഒന്നിന് അവസാനിച്ച നിയമസഭാ സമ്മേളനത്തിന്റെ തുടർച്ചയായി ആണ് ചേരുന്നത്. ആ സമ്മേളനം പ്രൊറോഗ് ചെയ്തിരുന്നില്ല. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തിയ സാഹചര്യത്തിൽ രഹസ്യ ബാലറ്റിലൂടെയാകും വോട്ടെടുപ്പ് നടത്തുക. തുടർന്നു വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. പുതിയ സ്പീക്കറുടെ പ്രസംഗത്തിനു ശേഷമാവും സഭ പിരിയുക.