കോവിഡ് പ്രതിരോധം: ടിപിആർ കൂടിയ 5 ജില്ലകളിൽ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചു

palakkad covid

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രത്യേക ചുമതല നൽകി ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയമിച്ചു. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് നിയമനം.

പിബി നൂഹിനെയാണ് കാസർകോട് നിയമിച്ചിരിക്കുന്നത്. എസ് ഹരികിഷോറാണ് കോഴിക്കോട്ടെ സ്പെഷൽ ഓഫീസർ. മലപ്പുറത്തെ ചുമതല എസ് സുഹാസിനാണ്. ജിആർ ഗോകുലിനെ പാലക്കാടും ഡോ എസ് കാർത്തികേയനെ തൃശ്ശൂരും നിയമിച്ചു.  

കൺടെയ്ൻമെന്റ് സോണുകളിലെ പ്രവര്‍ത്തനം, കോണ്‍ടാക്ട് ട്രെയിസിങ്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, കോവിഡ് കേസുകള്‍ അതാത് ജില്ലകളില്‍ കുറയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് എന്നിവയാണ് ചുമതല. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന്റെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെയും ചുമതലയും ഈ ജില്ലകളിൽ പ്രത്യേക ഓഫീസർമാർക്കായിരിക്കും.

ഇന്നലെ വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി നിന്ന ജില്ലകളിലാണ് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചത്. ജൂലൈ 23 മുതല്‍ 31 വരെയാണ് നിയമനം.