ശബരിമലയിൽ ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ആരംഭിക്കും

HH
തിരുവനന്തപുരം ; ശബരിമലയിൽ ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ആരംഭിക്കും. പുതിയ സംവിധാനത്തിലൂടെ മുൻകൂർ അനുമതിയില്ലാതെ അയ്യപ്പൻമാർക്ക് ദർശനത്തിനെത്താനാകും. 10 കേന്ദ്രങ്ങളിലാണ് സ്പോട്ട് ബുക്കിങിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.

സ്പോട്ട് ബുക്കിങ് ആരംഭിക്കുന്നതോടെ കൂടുതൽ പേർ ദർശനത്തിനായി എത്തുമെന്നാണ് ദേവസ്വം അധികൃതർ കണക്കുകൂട്ടുന്നത്. എരുമേലി, നിലയ്ക്കൽ, കുമളി എന്നീ പ്രധാന ഇടത്താവളങ്ങൾക്ക് പുറമെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, കോട്ടയം ഏറ്റുമാന്നൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമശാസ്ത്രാ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ഏഴ് കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.