സില്‍വര്‍ലൈനില്ലെങ്കില്‍ ആരും ചാകില്ല; അടിസ്ഥാന സൗകര്യങ്ങള്‍ ശരിയാക്കിയിട്ട് മതി സില്‍വർ ലൈനെന്ന് ശ്രീനിവാസന്‍

sreenivasan

തിരുവനന്തപുരം:  ജനങ്ങളുടെ ആശങ്ക അകറ്റാതെയും പരിസ്ഥിതി-സാമൂഹിക ആഘാത പഠനം നടത്താതെയും തിരക്കിട്ട് സില്‍വർലൈന്‍ പദ്ധതി നടപ്പാക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിനെതിരെ നടന്‍ ശ്രീനിവാസന്‍. സംസ്ഥാനത്ത് സില്‍വര്‍ ലൈൻ വന്നില്ലെങ്കില്‍ ആരും മരിച്ചുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ജനങ്ങളുടെ ഭക്ഷണവും പാർപ്പിടവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശരിയാക്കിയിട്ട് മതി സില്‍വർ ലൈനെന്ന് ശ്രീനിവാസന്‍ വിമർശിച്ചു. സില്‍വര്‍ ലൈനിൻ്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കും. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പദ്ധതിയില്‍ നേട്ടം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.