എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന്; ഫലം മെയ് രണ്ടാം വാരം

v sivankutty

 തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 9ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 29ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

രാവിലെ 9.30 നാണ് എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുക. ഫലം മെയ് രണ്ടാം വാരം വരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 30 വരെയാകും നടക്കുക. മൂല്യനിര്‍ണയം ഏപ്രില്‍ 3ന് നടക്കും. 

4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും, 192 പ്രൈവറ്റ്  വിദ്യാര്‍ത്ഥികളും, എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നുണ്ട്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും  2,05,561 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികള്‍ പരീക്ഷ എഴുതുന്നു. ഇതില്‍ 72,031 ആണ്‍കുട്ടികളും  68,672 പെണ്‍കുട്ടികളുമാണ്. 
അതേസമയം, പാഠപുസ്തക വിതരണം ഉടന്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.