കൊടകര കുഴല്‍പ്പണ കേസിന്‍റെ പേരിലുള്ള കത്തിക്കുത്ത്; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

bjp

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസിന്‍റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റ് ചെയ്ത് പൊലീസ്. സഹലേഷ്, സഫലേഷ്, സജിത്, ബിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും വാടാനപ്പിള്ളി സ്വദേശികളാണ്.

അറസ്റ്റ് ചെയ്തവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

വാടാനപ്പള്ളി തൃത്തല്ലൂരിലെ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റിരുന്നു. തൃത്തല്ലൂര്‍ വ്യാസനഗറിലെ കിരണിനാണ് കുത്തേറ്റത്. കുഴല്‍പ്പണ കേസിനെച്ചൊല്ലി സോഷ്യല്‍ മീഡിയയിലുണ്ടായ ചില ആരോപണങ്ങളാണ് സംഘര്‍ഷത്തിന് കാരണമായത്.