ചെങ്ങന്നൂരിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Stale food was seized from hotels in Chengannur
 

ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പതിനാല് ഹോട്ടലുകളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ഇവയില്‍ ആറ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. 

ആകാശ്, പ്രിന്‍സ്, മലബാര്‍, വല്യച്ചന്‍സ്, ലിജി, വിനായക എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. പഴകിയ ചിക്കന്‍, ചോറ്, ചപ്പാത്തി, പൊറോട്ട തുടങ്ങിയവയാണ് പിടികൂടിയത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളില്‍ നിന്ന് പിഴയീടാക്കും. 

ശബരിമല തീര്‍ഥാടനം കാലം തുടങ്ങിയതോടെയാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുജിത്ത് സുധാകറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരും.