'പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരും'; സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി എംഎ യൂസഫലി

MA Yusufali

ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വ്യവസായി എംഎ യൂസഫലി. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരുമെന്നും അത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. ലൈഫ് മിഷന്‍ വിഷയത്തില്‍ എംഎ യൂസഫലിക്ക് ഇഡി നോട്ടിസ് അയച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ആരോപണങ്ങളെ ഭയമില്ല. അതുകൊണ്ട് തനിക്കും കമ്ബനിക്കും യാതൊരു പ്രശ്നവുമില്ലെന്നും യൂസഫലി പ്രതികരിച്ചു. ഹൈദരാബാദിലേക്കുള്ള സ്വപ്നയുടെ സ്ഥലം മാറ്റത്തിന് പിന്നില്‍ യൂസഫലി ആണെന്ന് സിഎം രവീന്ദ്രനോട്  പറഞ്ഞിരുന്നുവെന്ന എം ശിവശങ്കറിന്റെ ചാറ്റ് നേരത്തെ പുറത്ത് വന്നിരുന്നു.