×

സംസ്ഥാന ബജറ്റ് ഈ ദശകത്തിലെ ഏറ്റവും വലിയ തമാശ:വി മുരളീധരന്‍

google news
Sb

ഡൽഹി :സംസ്ഥാന ബഡ്ജറ്റ് സമാകാലിക യാഥാർത്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബഡ്ജറ്റെന്നും ബഡ്ജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണെന്നും  മുരളീധരൻ പറഞ്ഞു.

 

കേന്ദ്രത്തിനെതിരെ സമരം ചെയ്യാനായി ദില്ലിയിലേക്ക് പോകുന്ന എംഎല്‍എമാരുടെ ആകെ ചിലവ് 50 ലക്ഷം രൂപ വരും. പെൻഷൻ പോലും കൊടുക്കാൻ കഴിയാത്ത സർക്കാർ ഇത് കൂടെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാനങ്ങള്‍ അവരുടെ വിഹിതം ചോദിച്ചാണ് ദില്ലിയില്‍ സമരം ചെയ്യുന്നതെന്നും എന്നാല്‍ കേരളം മാത്രമാണ് കടം വാങ്ങനായി സമരം ചെയ്യുന്നതെന്നും വി മുരളീധരൻ പരിഹസിച്ചു.

   

സിപിഎമ്മും എല്‍ഡിഎഫും പതിറ്റാണ്ടുകളായി എതിര്‍ത്ത് കൊണ്ടിരുന്ന വിദേശ മൂലധനത്തിന് പച്ചപരവതാനി വിരിച്ച്‌ സ്വാഗതമോതുന്ന നയംമാറ്റമാണ് പുതിയ ബജറ്റിന്‍റെ മുഖമുദ്ര. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന കെഎന്‍ ബാലഗോപാല്‍ തന്നെ നയംമാറ്റം പ്രഖ്യാപിച്ചത് കൗതുകമായി.രണ്ട് വര്‍ഷം മുന്‍പ് എറണാകുളം സമ്മേളനത്തില്‍ വച്ച്‌ പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള നയരേഖയിലെ നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമാകുകയാണ്.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ