പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വാ​സ്തവം; ദത്ത് നൽകാൻ ലൈസൻസില്ലെന്ന വാദം തള്ളി സംസ്ഥാന ശിശുക്ഷേമ സമിതി

State Child Welfare Committee
 

തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ സ​മി​തി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വാ​സ്ത​വ​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജുഖാ​ൻ. സമിതിക്ക് ദത്ത് നൽകാൻ ലൈസൻസില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നും നിലവിലെ രജിസ്ട്രേഷന് അടുത്ത വർഷം ഡിസംബർ വരെ കാലാവധിയുണ്ടെന്നും ഷി​ജുഖാ​ൻ പറഞ്ഞു. (Child Welfare adoption licensed)

ദത്തെടുക്കൽ രംഗത്തെ കേന്ദ്ര, സംസ്ഥാന നിയമങ്ങൾ സമിതി പാലിക്കുന്നുണ്ടെന്നും ഷിജു ഖാൻ പറഞ്ഞു.  

അ​മ്മ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ല്‍​കി​യ വി​ഷ​യ​ത്തി​ല്‍ ശി​ശു​ക്ഷേ​മ സ​മി​തി​ക്കെ​തി​രേ കോ​ട​തി നേ​ര​ത്തെ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ദ​ത്ത് ലൈ​സ​ന്‍​സ് ശി​ശു​ക്ഷേ​മ സ​മി​തി ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല. സ​മി​തി​ക്കു സ്റ്റേ​റ്റ് അ​ഡോ​പ്ഷ​ന്‍ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ന​ല്‍​കി​യ അ​ഫി​ലി​യേ​ഷ​ന്‍ ലൈ​സ​ന്‍​സ് 2016ല്‍ ​അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പു​തു​ക്കി​യ യ​ഥാ​ര്‍​ഥ രേ​ഖ സ​ത്യ​വാ​ങ്മൂ​ല​ത്തോ​ടൊ​പ്പം ഹാ​ജ​രാ​ക്കാ​ത്ത​താ​ണ് കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ ഒ​റി​ജി​ന​ല്‍ ലൈ​സ​ന്‍​സ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കോ​ട​തി ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

എന്നാൽ ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണ്. അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരുന്നു.

ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ദ​ത്ത് ന​ല്‍​കാ​നു​ള്ള ലൈ​സ​ന്‍​സി​ല്ലെ​ന്ന് അ​നു​പ​മ​യും പ​റ​ഞ്ഞി​രു​ന്നു. ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത സ്ഥാ​പ​നം ദ​ത്ത് കൊ​ടു​ക്കു​ന്ന​തി​നെ ദ​ത്തെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. കു​ട്ടി​ക്ക​ട​ത്തെ​ന്നേ അ​തി​നെ പ​റ​യാ​ന്‍ ക​ഴി​യൂ. ലൈ​സ​ന്‍​സി​ല്ല എ​ന്ന കാ​ര​ണ​ത്താ​ല്‍ ത​ന്നെ ഷി​ജു ഖാ​നെ​തി​രെ ന​ട​പ​ടി എ​ടു​ത്തു​കൂ​ടേ ?. മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചാ​ലെ​ങ്കി​ലും ഷി​ജു ഖാ​നെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഷി​ജു ഖാ​ന്‍റെ വി​ശ​ദീ​ക​ര​ണം.

പേരൂർക്കട ദത്തുവിവാദത്തിൽ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിൻ്റെയും സാമ്പിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലാണ് സാമ്പിൾ പരിശോധിക്കുന്നത്.