വികസനം തടയുന്നത് നാടിനെ പിന്നോട്ടടിക്കും; നാളത്തെ തലമുറയോട് ഉത്തരം പറയേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സത്യപ്രതിജ്ഞ  ചടങ്ങ് പിണറായി വിജയൻ വെർച്വലായി നടത്തണമെന്ന് ഐ എം എ
 

തിരുവനന്തപുരം: കേരളത്തിൽ വികസനം തടയുന്നത് നാടിനെ പിന്നോട്ടടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവർത്തികൾ ജനത്തോട് ചെയുന്ന ദ്രോഹമാണ്. നാളത്തെ തലമുറയോട് ഉത്തരം പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോഗതി തടയുന്നതിന് മനഃപൂർവം ശ്രമം നടക്കുന്നു. കാലാധിഷ്ഠിതമായ പുരോഗതി നാട്ടിൽ സംഭവിച്ചില്ലെങ്കിൽ വരും തലമുറ നമ്മേ വെറുക്കും. വികസന പദ്ധതികൾ ജനം എതിർക്കില്ല. യുഡിഎഫ് വേണ്ടെന്നുവച്ച പല പദ്ധതികൾ പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
രാജ്യത്തിൻറെ ഐക്യം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നെഹ്റുവിന്റെ പാരമ്പര്യം പേറുന്ന കോൺഗ്രസിന്റെ പുതു തലമുറ ഇവിടെ ഹിന്ദു ഭരണം വരണമെന്ന് പറയുന്നു. ബിജെപി നിലപാട് കൂടുതൽ തീവ്രമായി രാഹുൽ ഗാന്ധി അവതരിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് നാം കേട്ടത്. ഞാന്‍ ഹിന്ദുവാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ മതവിശ്വാസികള്‍ക്കും മതവിശ്വാസമില്ലാത്തവര്‍ക്കും ഒരേ നീതി, അതാണ് മതനിരപക്ഷത. സംഘ പരിവാര്‍ ലക്ഷ്യമായ ഹിന്ദു രാഷ്ട്രം ഇവിടെയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്നത്. കോണ്‍ഗസ് പലപ്പോഴും സംഘ പരിവാറിന്റെ വര്‍ഗീയതയുമായി സമരസപ്പെടുന്ന കാഴ്ചയാണ് ഇതിലൂടെ കാണാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


അതേസമയം, സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷമാകുമ്പോഴും ആയിരക്കണക്കിനുപേരെ പങ്കെടുപ്പിച്ച് കോഴിക്കോട് കടപ്പുറത്ത് നടത്തിയ സിപിഎമ്മിന്‍റെ പൊതുസമ്മേളനത്തിനെതിരെ വിമര്‍ശനം. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് വ്യാപനം പന്ത്രണ്ടായിരം കടന്ന ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സിപിഎം പൊതുസമ്മേളനത്തിന് ജില്ലയുടെ വിവിധിയിടങ്ങളില്‍നിന്നായി ആയിരകണക്കിനുപേരാണ് എത്തിയത്. കേന്ദ്രീകരിച്ചുള്ള റാലിയും പ്രകടനുവുമെല്ലാം ഒഴിവാക്കിയെന്നും, ആരും പൊതുസമ്മേളന വേദിയായ കടപ്പുറത്തക്ക് എത്തേണ്ടതില്ലെന്ന് അറിയിച്ചെന്നും പാർട്ടി നേതൃത്വം പറയുമ്പോഴും ചടങ്ങിലേക്ക് പ്രവർത്തകരും അനുഭാവികളും ഒഴുകിയെത്തി.