
പാലക്കാട്: ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പേവിഷബാധയേറ്റ് സ്ത്രീ മരിച്ചു. വടക്കൻ വെള്ളിനേഴി എർളയത്ത് ലതയാണ് ( 53) തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. ഇവരുടെ വീട്ടിൽ സ്ഥിരം എത്തുന്ന തെരുവ് നായ ലതയുടെ മൂക്കിൽ കടിച്ചിരുന്നു.
ആഗസ്റ്റ് 28ന് ഉത്രാടം ദിനത്തിലാണ് നായയുടെ കടിയേറ്റത്. എന്നാൽ ലത വാക്സിനേഷൻ എടുത്തിരുന്നില്ല. തെരുവുനായ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
പത്തനംതിട്ട പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. പൂഴിക്കാട് സ്വദേശി ശ്രീകലയെ വെള്ളിയാഴ്ച രാവിലെയാണ് തെരുവുനായ ആക്രമിച്ചത്. സമീപത്ത് ചുറ്റിത്തിരിഞ്ഞ നിരവധി നായകളെ കടിച്ച ശേഷം ഈ നായ ചത്തതോടെയാണ് പേവിഷബാധയെന്ന സംശയം ഉടലെടുത്തത്. മേഖലയിൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം