സംസ്ഥാനത്ത് ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

S

തിരുവനന്തപുരം: ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. ക്വാറന്റീൻ ലംഘിക്കുന്നവരോട് കനത്ത പിഴ ഈടാക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.

വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരേയും ഐസൊലേഷനിൽ കഴിയുന്നവരേയും കർശന നിരീക്ഷണത്തിലാക്കും. ക്വാറന്റീൻ ലംഘിക്കുന്നവരിൽ നിന്നും 500 രൂപയ്‌ക്ക് മുകളിൽ പിഴ ചുമത്താനാണ് നിർദ്ദേശം.ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങുന്നവരെ സ്വന്തം ചെലവിൽ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് 14 ദിവസത്തേയ്‌ക്ക് മാറ്റും. വിദേശക്ക് നിന്ന് വരുന്നവർ ക്വാറന്റീൻ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് റെസ്‌പോൺസ് ടീമുകൾ ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.