സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം

boat
 

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഒക്ടോബര്‍ 16 ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം. അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യുനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികളും വ്യാഴാഴ്ച വൈകുന്നേരം തന്നെ തീരച്ചെത്തണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

കേരള ലക്ഷദ്വീപ്കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍, തെക്ക്കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളിലും ഒക്ടോബര്‍ 16വരെ മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്. മഴ കുറഞ്ഞ സാഹചര്യത്തിലാണ് അലര്‍ട്ട് പിന്‍വലിച്ചത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.