തിരുവനന്തപുരം: കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത. 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മാർഗ്ഗനിര്ദേശത്തിൽ പറയുന്നു. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വ്യഴാഴ്ച്ചയും വെള്ളിയാഴ്ചയും കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം ഒഴികെയുള്ള തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴയ്ക്ക് സാധ്യത. ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴം,വെള്ളി ദിവസങ്ങളിൽ കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിൽ യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു.