കോവിഡ് പകരുമെന്ന് ഭീതി; കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Student commits suicide in Kollam
 

കൊല്ലം: കൊല്ലത്ത് കോവിഡ് ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

തൊളിക്കോട് സ്വദേശി സജികുമാറിന്റെയും രാജിയുടെയും മകന്‍ വിശ്വകുമാര്‍(20) ആണ് മരിച്ചത്. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ. 


ഇന്ന് പുലര്‍ച്ചെയാണ് വിശ്വകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.