തിരുവനന്തപുരത്ത് ബസ് കാത്തുനിന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി; വിദ്യാർത്ഥിനി മരിച്ചു
Wed, 8 Mar 2023

തിരുവനന്തപുരം: ആറ്റിങ്ങൽ ബസ് കാത്തുനിന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കല്ലമ്പലം കെടിസിടി കോളജിലെ പിജി വിദ്യാർഥിനി ശ്രേഷ്ഠ എം.വിജയ് ആണ് മരിച്ചത്. 10 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് വൈകിട്ട് 4നാണ് അപകടമുണ്ടായത്. ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാര്‍ഥിനികൾക്കിടയിലേക്കു കാർ പാഞ്ഞുകയറുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിന്റെ ഉടമ കൊല്ലം തൃക്കടവൂർ സ്വദേശി അബ്ദുൾ റഹീം എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.