ചാനൽ ലൈവിൽ വിദ്യാഭ്യാസ മന്ത്രിയോട് മൊബൈൽ ഫോണില്ലെന്ന് അറിയിച്ച് വിദ്യാർത്ഥിനി; ഫോൺ നൽകാൻ ഏർപ്പാടാക്കി മന്ത്രി

sk

തിരുവനന്തപുരം: ചാനൽ ലൈവിൽ വിദ്യാഭ്യാസ മന്ത്രിയോട് പഠനസഹായിയായി മൊബൈൽ ഫോണില്ലെന്ന് അറിയിച്ച് തെന്മലയിലെ ഗോപിക എന്ന വിദ്യാർത്ഥിനി, അപ്പോള്‍ പുനലൂർ എംഎൽഎയെ വിളിച്ച് ഫോൺ നൽകാൻ ഏർപ്പാടാക്കി മന്ത്രി വി ശിവന്‍കുട്ടി.

കൈരളി ചാനൽ ചർച്ചക്കിടയിലാണ് പഠന സഹായിയായി മൊബൈൽ ഫോണില്ലെന്ന് തെന്മലയിലെ ഗോപിക എന്ന വിദ്യാർത്ഥിനി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് ദുഃഖം പങ്കുവെച്ചത്. ഉടൻ നടപടിയുണ്ടാകുമെന്ന് മന്ത്രി ഗോപികയ്ക്ക് ഉറപ്പ് നൽകി.

 ചാനൽ ചർച്ചയിൽ ഇരുന്നു കൊണ്ട് തന്നെ മന്ത്രി പുനലൂർ എംഎൽഎ പി.എസ് സുപാലിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു.

ഗോപികയ്ക്ക് ഒരു മൊബൈൽ ഫോൺ വാങ്ങി നൽകാൻ മന്ത്രി എം എൽ എയോട് അഭ്യർത്ഥിച്ചു. ഫോൺ വാങ്ങി നൽകുമെന്ന് എംഎൽഎ ഉറപ്പു നൽകുകയും ചെയ്തു. വിവരം ഗോപികയെ അറിയിക്കുകയും എംഎൽഎയുടെ ഫോൺ നമ്പർ കൈമാറുകയും ചെയ്തു.