പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷ് പൊലീസ് കസ്റ്റഡിയില്‍

sunisha
 

കണ്ണൂ‌ർ: പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഞായറാഴ്ച വൈകുന്നേരമാണ് സുനീഷയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഒന്നരവര്‍ഷം മുമ്പാണ് വിജേഷും സുനീഷയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും അകല്‍ച്ചയിലായിരുന്നു. വിജീഷിന്റെ അച്ഛനും അമ്മയും സുനിഷയെ നിരന്തരം ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച്ച് വൈകീട്ട് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്.

തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.