മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴ കേസിൽ സുരേന്ദ്രനെതിരെ കൂടുതൽ ക്രിമിനൽ വകുപ്പുകൾ ചുമത്തിയേക്കും

surendran

തിരുവനന്തപുരം: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കൂടുതൽ ക്രിമിനൽ വകുപ്പുകൾ ചുമത്താൻ പോലീസ് നീക്കം. ബിജെപി നേതാക്കൾ തട്ടി കൊണ്ട് പോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കെ.സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന് ആരോപണത്തിൽ സുന്ദരയുടെ മൊഴിയെടുത്തിരുന്നു.

പണം നൽകുന്നതിന് മുൻപ് ബിജെപി നേതാക്കൾ തട്ടി കൊണ്ട് പോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുൻ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുന്ദര പറഞ്ഞിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടി കൊണ്ടുപോകൽ,ഭീഷണിപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ കൂടി എഫ്ഐആറിൽ ചേർക്കാനാണ് നീക്കം.