ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം; പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​തി​ന് പോ​ലീ​സ് ഉ​ത്ത​രം പ​റ​യ​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി

suresh
 

പാ​ല​ക്കാ​ട്: പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാകത്തിൽ പൊലീസിനെ വിമർശിച്ച് സുരേഷ് ഗോപി എം.പി. കൊലപാതകം നടന്നതറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സഞ്ജിത്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു സു​രേ​ഷ് ഗോ​പിയുടെ പ്രതികരണം.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി​ക​ള്‍​ക്ക് ഇ​വി​ടെ​നി​ന്ന് ര​ക്ഷ​പെ​ടാ​നു​ള്ള പാ​ത​ക​ളി​ലൊ​ന്നും നി​രീ​ക്ഷ​ണ​മി​ല്ലേ? വി​വ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ സ​മ​യ​ത്ത് ആ​രൊ​ക്കെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു? പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ത്ത​രം പ​റ​ഞ്ഞേ മ​തി​യാ​കൂ. അവരെക്കൊണ്ട് മറുപടി പറയിക്കാൻ സർക്കാർ തയാറാവണം. പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കിയത് ആരാണെന്ന് കണ്ടെത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

സ​ഞ്ജി​ത്തി​നെ ഭാ​ര്യ​യു​ടെ മു​ന്നി​ല്‍​വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് രാ​ഷ്ട്രീ​യ​ക്കൊ​ല​പാ​ത​കം ത​ന്നെ​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.