കൊടകര കുഴൽപ്പണ കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

suresh

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി എംപിയും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുക്കും. സുരേഷ് ഗോപിയെ വിളിച്ച് വരുത്തി മൊഴിയെടുക്കാനാണ് ആലോചന. താരത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമരാജനും  എത്തിയിരുന്നു. ഇതേകുറിച്ച് കൂടുതൽ അറിയാനാണ് വിളിച്ച് വരുത്തുന്നത്.

കൂടാതെ തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ ചോദിക്കും. അതേ  സമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10  മണിക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.