ദുരുപയോഗം ചെയ്യപ്പെടുന്നതായി സംശയം; ഒരംഗം മാത്രമുള്ള മഞ്ഞ റേഷന്‍ കാര്‍ഡുകള്‍ പരിശോധിക്കുന്നു

ration card
തിരുവനന്തപുരം: ഒരംഗം മാത്രമുള്ള മഞ്ഞ (എ.എ.വൈ) റേഷന്‍ കാര്‍ഡുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. മഞ്ഞ കാര്‍ഡുകളില്‍ 75 ശതമാനത്തിലധികവും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. 

ഇത്തരം കാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിച്ച് എ.എ.വൈ വിഭാഗത്തില്‍ നിലനിര്‍ത്തേണ്ടതുണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കണം. അങ്ങനെ അല്ലാത്ത പക്ഷം കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണം.