മങ്കിപോക്സ്: കണ്ണൂരിൽ ഒരാള്‍ നിരീക്ഷണത്തി‌ല്‍

google news
monkey pox
 

തിരുവനന്തപുരം: മങ്കിപോക്സ് രോഗലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിൽ ഒരാളെ നിരീക്ഷണത്തി‌ലാക്കി. വിദേശത്തുനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഇയാളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാകും. 

വിദേശത്തുനിന്ന് മങ്കിപോക്സ് ലക്ഷണങ്ങളോടെ ആളുകൾ എത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി വിപുലമായ പരിശോധനസംവിധാനങ്ങളും ആരോ​ഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. 

കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചാണ് പരിശോധന.പ്രത്യേക സുരക്ഷാമുൻകരുതലുകൾ പാലിക്കണമെന്ന് വിമാനത്താവള ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. 

സ്ഥിതി വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്രസംഘം രോഗബാധിതന്റെ സ്വദേശമായ കൊല്ലത്ത് സന്ദർശനം നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

Tags