
തൃശൂർ: തൃശൂരിൽ സി.ഐ കള്ളക്കേസിൽ കുടുക്കിയ എസ്.ഐ ടി.ആർ.ആമോദിന്റെ സസ്പെൻഷൻ പിൻവലിച്ചു. ഡി.ഐ.ജി ആണ് സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയത്. അതേസമയം കള്ളക്കേസില്‍ കുടുക്കിയ സി.ഐയ്ക്കെതിരെ നടപടിയില്ല.
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കള്ളക്കേസുണ്ടാക്കി തൃശൂരിലെ ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ ആമോദിനെ നെടുമ്പുഴ സി.ഐ ടി.ജി ദിലീപ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് കള്ളക്കേസാണെന്ന് സംസ്ഥാന, ജില്ലാ സ്പെഷൽ ബ്രാഞ്ചുകൾ റിപ്പോർട്ട് നൽകിയിരുന്നു. എസ്ഐ മദ്യപിക്കുന്നത് കണ്ടില്ലെന്ന് സിഐയുടെ ഡ്രൈവര്‍ തന്നെ മൊഴി നല്‍കിയിരുന്നു. ആമോദിനെ കസ്റ്റഡിയിലെടുത്തത് പൊതുസ്ഥലത്തുനിന്നല്ല. പരിശോധനയിലും മദ്യാംശം കണ്ടെത്തിയിരുന്നില്ല.
ഇക്കഴിഞ്ഞ ജൂലൈ 31ന് തൃശൂര്‍ വടൂക്കരയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അവധിയിലായിരുന്ന സിറ്റി ക്രൈംബ്രാഞ്ച് എസ്ഐയായ ടി.ആര്‍.ആമോദ് വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനാണ് വൈകിട്ട് കടയിൽ പോയത്. ഇതിനിടെ സഹപ്രവര്‍ത്തകന്റെ ഫോണ്‍ വന്നു. വഴിയരികില്‍ ഫോണിൽ സംസാരിച്ചു നില്‍ക്കുമ്പോഴാണ് നെടുപുഴ സിഐ ടി.ജി.ദിലീപ്കുമാർ സ്ഥലത്തെത്തിയത്. മദ്യപിക്കാനാണോ വന്നതെന്ന് സിഐ, ആമോദിനോടു ചോദിച്ചു. കടയിലേക്കു വന്നതാണെന്ന് മറുപടി നൽകിയെങ്കിലും സിഐ അത് മുഖവിലയ്‌ക്കെടുത്തില്ല.
സിപിഎം അനുകൂല പാനലില്‍ പൊലീസ് സംഘടനാ തിരഞ്ഞെടുപ്പില്‍ ജയിച്ചയാളാണ് എസ്ഐ ടി.ആര്‍. ആമോദ്. രാഷ്ട്രീയ വൈരാഗ്യമാണ് കള്ളക്കേസിനു പിന്നില്ലെന്ന് പൊലീസിനുള്ളില്‍ത്തന്നെ ആക്ഷേപമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം