
തൃശൂർ: പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് എസ്ഐയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സിഐയ്ക്ക് സസ്പെൻഷൻ. നെടുപുഴ സിഐ ടി.ജി. ദിലീപ് കുമാറിനെതിരെയാണ് നടപടി.
എസ്ഐ ടി.ആർ. ആമോദ് പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ചെന്ന് ദിലീപ് കുമാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആമോദിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ എസ്ഐ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയിൽ തെളിഞ്ഞതോടെ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തിരുന്നു.
വഴിയരികിൽ ഫോൺ ചെയ്തു നിൽക്കുമ്പോഴാണ് ആമോദിനെ സി.ഐ കസ്റ്റഡിയിലെടുത്തത്. കള്ളക്കേസിൽ കുടുക്കി ആമോദിനെ ഒരു ദിവസം കസ്റ്റഡിയിൽവച്ചെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ എസ്.ഐയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം