എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായി

google news
SV Bhatti appointed as Chief Justice of Kerala High Court
 

തിരുവനന്തപുരം: എസ്.വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്. കേന്ദ്ര സർക്കാർ നിയമന ശുപാർശ അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. ആന്ധ്രാ സ്വദേശിയാണ് ഭട്ടി.

കഴിഞ്ഞ വര്‍ഷമാണ്  ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്. എന്നാൽ നിയമനം ആക്ടിങ് ചീഫ് ജസ്റ്റിസായാണ് നൽകിയിരിക്കുന്നത്. 
 
നാളെ മുതൽ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അദ്ദേഹം സേവനമാരംഭിക്കും. അദ്ദേഹത്തിന്റെ കാലാവധി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ബ്രഹ്മപുരം പ്ലാന്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ എസ്.വി ഭട്ടിയുടെ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. പൊതുതാൽപര്യ ഹരജികൾ ഉൾപ്പെടെയുള്ളവ ആയിരിക്കും ഇനി അദ്ദേഹത്തിന്റെ പരിഗണനയ്ക്ക് വരിക.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags