ക്രമപ്രകാരം അല്ലാതെ സത്യപ്രതിജ്ഞ; ദേവികുളം എംഎൽഎ എ.രാജയ്ക്ക് 2500 രൂപ പിഴ

raja

തിരുവനന്തപുരം: ക്രമപ്രകാരം അല്ലാതെ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ ദേവികുളം എംഎൽഎ എ.രാജയ്ക്ക് 2500  രൂപ പിഴ. മെയ് 24ന് രാജയുടെ സത്യപ്രതിജ്ഞ അപൂർണമായിരുന്നു.തുടർന്ന് അദ്ദേഹം ജൂൺ രണ്ടിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മെയ് 24,25,28,31 ജൂൺ 1 തീയതികളിൽ സഭ നടപടികളിൽ പങ്കെടുത്ത രാജ 500  രൂപ വീതം പിഴ ഒടുക്കണമെന്ന് സ്പീക്കർ എം.ബി രാജേഷ് റൂളിംഗ് നൽകി.

ഭരണഘടന അനുശാസിക്കുന്ന പ്രകാരമാണിത്. സ്പീക്കർ തിരഞ്ഞെടുപ്പിൽ രാജയുടെ വോട്ട് അസാധുവാകില്ല. തമിഴിൽ സത്യവാചകം തയ്യാറാക്കിയതിൽ നിയമവകുപ്പിന് ഉണ്ടായ വീഴ്ച പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.