സി​ക്ക വൈ​റ​സ്: അ​മി​ത ഭീ​തി വേ​ണ്ട​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

kl

തി​രു​വ​ന​ന്ത​പു​രം: സി​ക്ക വൈ​റ​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​മി​ത​മാ​യ ഭീ​തി വേ​ണ്ടെ​ന്നും അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ചേ​ർ​ന്നെ​ന്നും കൃ​ത്യ​മാ​യ അ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കൊതുക് നിവാരണം ആവശ്യമാണ്. ഇന്നലെ രാത്രിയോടെ 14 പേർക്ക് സിക്ക പോസിറ്റീവ് സ്ഥിരികരിച്ചു. ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. രോഗം നേരിടാൻ നടപടി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുകൾ ഉള്ള സ്ഥലത്താണ്  രോഗം കണ്ടെത്തിയത്. അതിനാൽ, കൊതുക് നിവാരണത്തിനായി പ്രവർത്തനം ഏകോപിപ്പിക്കും. എല്ലാ ജില്ലാകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.